This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള എന്‍.ജി.ഒ. യൂണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള എന്‍.ജി.ഒ. യൂണിയന്‍

കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസ്, എക്സൈസ്, ജയില്‍, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലെ എക്സിക്യൂട്ടീവ് വിഭാഗം ഒഴികെയുള്ള നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ സംഘടന. കേരളപ്പിറവിക്കു മുമ്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തിലും വകുപ്പുകള്‍ക്കു പ്രത്യേകമായുമുള്ള സംഘടനകളേ നിലവിലുണ്ടായിരുന്നുള്ളൂ. പരസ്പരം മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരുടെ അനൈക്യം അവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു കാരണമായ സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായ ഒരു ഏകീകൃത സംഘടന രൂപീകരിക്കണമെന്ന ആശയം ജീവനക്കാരില്‍ ഉരുത്തിരിഞ്ഞത്.

1962 ഒ. 27, 28 തീയതികളില്‍ തൃശൂര്‍ സി.എം.എസ്. ഹൈസ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് എന്‍. ജി. ഒ. യൂണിയന്‍ രൂപവത്കരിക്കപ്പെട്ടത്. മദനമോഹന(പ്രസിഡന്റ്)നും രാധാകൃഷ്ണമേനോനു(ജന.സെക്രട്ടറി)മായിരുന്നു സംഘടനയുടെ സ്ഥാപക നേതാക്കള്‍. 1967 ജനുവരിയിലും 1973, 1984, 1985, 2002, 2012 എന്നീ വര്‍ഷങ്ങളിലും നടന്ന ജീവനക്കാരുടെ പണിമുടക്കിനു നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു. തിരുവനന്തപുരത്ത് സംസ്ഥാന ഹെഡ് ക്വാര്‍ട്ടേഴ്സും പതിനഞ്ചു ജില്ലാക്കമ്മിറ്റികളും (തിരുവനന്തപുരത്ത് രണ്ട് ജില്ലാക്കമ്മിറ്റി) സ്വന്തമായ ഓഫീസ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തോട് അനുഭാവമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയാണ് ഇത്.

സര്‍ക്കാര്‍ ജീവനക്കാരെ ഗണ്യമായ ഒരു സാമൂഹിക ശക്തിയായി ഉയര്‍ത്തുന്നതില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 1,26,830 അംഗങ്ങളാണ് (2012) ഈ സംഘടനയില്‍ അംഗങ്ങളായുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍